ഭൂമിയില്‍ പതിക്കാന്‍ ഇടയില്ലെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നെങ്കിലും, ഗവേഷകര്‍ അല്‍പ്പം ആശങ്കയോടെയാണ് ഛിന്നഗ്രഹത്തെ വീക്ഷിച്ചിരുന്നത്. 387746 (2003 എംഎച്ച്4) എന്നാണ് ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. 335 മീറ്ററാണ് വീതി. അതായത് ഏകദേശം 1,100 അടിയോളം.
ഭൂമിയുടെ ഭ്രമണപഥത്തിനു കുറുകെ കടന്നു പോകുന്ന അപ്പോളോ കുടുംബത്തില്‍ പെട്ട ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലുള്ളതാണിത്. അതു കൊണ്ടു തന്നെ അപകടസാധ്യതയുള്ളവയായാണ് ഇവയെ കണക്കാക്കുന്നത്. 140 മീറ്ററില്‍ അധികം വലുപ്പമുള്ള അപ്പോളോ ഛിന്നഗ്രഹങ്ങളെല്ലാം ഭൂമിയില്‍ നിന്ന് 7.5 മില്യണ്‍ കിലോമീറ്റര്‍ അടുത്തു കൂടിയാണ് കടന്നു പോകാറുള്ളത്.
ഇത്തവണ 6.68 മില്യണ്‍ കിലോമീറ്റര്‍ അടുത്തു കൂടിയാണ് ഛിന്നഗ്രഹം കടന്നു പോയത്. കേള്‍ക്കുമ്പോള്‍ വലിയ ദൂരമുണ്ടെന്നു തോന്നുമെങ്കിലും ഭൂമിക്ക് അപകടമുണ്ടാകുന്നത്ര അടുത്തായിരുന്നു ഇത്.

Comments: